മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ ബാബു തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു; എം സ്വരാജിന്റെ ഹര്‍ജിയില്‍ വാദം 31ന്

കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജി ഹൈക്കോടതി വാദത്തിനായി 31ലേക്ക് മാറ്റി. കെ ബാബു ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹർജിയിലെ ആരോപണം.

അയ്യപ്പന് ഒരു വോട്ട് എന്ന് പ്രിന്റ് ചെയ്ത സ്ലിപ്പിൽ അയ്യപ്പവിഗ്രഹത്തിന്റെ ചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച്‌ മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ്, അയ്യപ്പനും സ്വാരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാൽ അയ്യപ്പന്റെ പരാജയമാകും എന്നും ബാബു പ്രചരിപ്പിച്ചു. അയ്യനെ കെട്ടിക്കാൻ വന്നവനെ അയ്യന്റെ നാട്ടിൽ നിന്ന് കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി.

992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. ജസ്റ്റിസ് വി ഷർസിയാണ് ഹർജി പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel