ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലങ്കര കത്തോലിക്കാ സഭയുടെ ഗുരുഗ്രാം ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തു.

ലോക് ഡൗണ്‍ കാലത്ത് ഡല്‍ഹിയിലെ ചേരികളിലും തെരുവുകളിലും ഒരു ലക്ഷത്തിലേറെ ഭക്ഷണപൊതികള്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തത് ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെ ദൃഷ്ടാന്തമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News