എംവി നൗഷാദിന് അന്ത്യാഞ്ജലി; സംസ്‌കാരം വൈകിട്ട് തിരുവല്ലയില്‍

അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂർ ജുമാ മസ്ജിദിൽ നടക്കും. നൗഷാദിന്റെ മൃതദേഹം അൽപസമയത്തിനകം ആശുപത്രിയിൽ നിന്ന് തിരുവല്ലയിലെ കുടുംബവീട്ടിലെത്തിക്കും.

തിരുവല്ല എസ്.സി.എസ് സ്‌കൂളിൽ ഉച്ചയ്ക്ക് 1.30 മുതൽ പൊതുദർശനമുണ്ടാകും. ഇന്ന് രാവിലെയാണ് പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ എംവി നൗഷാദ് അന്തരിച്ചത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.

സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു സിനിമാ നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഈ മാസം പന്ത്രണ്ടിന് മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News