കൊവിഡ് നിയന്ത്രണം; യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്.

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച, രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട് . സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ, ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News