പുത്തന്‍ രുചിവൈവിധ്യങ്ങള്‍ പ്രേക്ഷകരെ പരിചയപ്പെടുത്തിയ നൗഷാദ് മലയാളികളുടെ പ്രിയങ്കരന്‍; അനുശോചിച്ച് സ്പീക്കര്‍ 

സിനിമാ നിര്‍മാതാവും, പാചകകലാ വിദഗ്ദ്ധനും, ടെലിവിഷൻ അവതാരകനുമായ നൗഷാദിന്‍റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അനുശോചിച്ചു.

കലാമേൻമയും ജനപ്രീതിയുമുള്ള സിനിമ നിർമ്മിച്ചും, രുചിയുടെ പുതിയ മേഖലകൾ പ്രേക്ഷകരെ പരിചയപ്പെടുത്തിയും ശ്രദ്ധേയനായ നൗഷാദ് മലയാളികൾക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു.

ടെലിവിഷനിലെ കുക്കറി ഷോകളിലൂടെ മാത്രമല്ല, നൗഷാദ് നടത്തിയിരുന്ന ഹോട്ടലുകളിലൂടെയും, ജനങ്ങൾക്ക് നൗഷാദിൻ്റെ രുചി വൈവിധ്യങ്ങൾ നേരിട്ടറിയാനുള്ള അവസരവും ഉണ്ടായിരുന്നു. നൗഷാദിൻ്റെ കുടുംബത്തിന്‍റെയും, സുഹൃത്തുക്കളുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here