കൊല്ലപ്പെട്ട സൈനികർ ‘വീരന്മാർ’; കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് കമല ഹാരിസ്

കാബൂൾ ഭീകരാക്രമണത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്നാണ് കമല വിശേഷിപ്പിച്ചത്. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ദുഃഖിക്കുന്നുവെന്നും അവർ പറഞ്ഞു.

‘കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. മറ്റു ജീവൻ രക്ഷിക്കുന്നതിനായി അവർ സ്വന്തം ജീവൻ ത്യജിച്ചു. അവർ വീരന്മാരാണ്. നമുക്ക് നഷ്ടപ്പെട്ട അമേരിക്കക്കാർക്ക് വേണ്ടി ഡഗ്ലസ് എംഹോംഫും ഞാനും ദുഃഖിക്കുന്നു.

ആക്രമണത്തിൽ പരുക്കേറ്റ അമേരിക്കക്കാർക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഞങ്ങൾ ദുഖിക്കുന്നു’- കമല ഹാരിസ് ട്വീറ്റ് ചെയ്തു. യുഎസ് പൗരന്മാരെയും അഫ്ഗാൻ സ്വദേശികളെയും ഒഴിപ്പിക്കാനുള്ള ദൗത്യം പൂർത്തിയാകുമെന്നും അവർ പറഞ്ഞു.

അതേസമയം, കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കൻ പട്ടാളക്കാരും 90 അഫ്ഗാൻ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും.

വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here