കൊവിഡ് മരണം; ലോകത്ത് മുന്‍പന്തിയില്‍ ഗുജറാത്ത്

കൊവിഡ് രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ മരണ നിരക്ക് ലോകത്തെ ഏറ്റവും ഉയർന്ന കണക്കെന്ന് പഠന റിപ്പോർട്ട്. എന്നാല്‍ ഔദ്യോഗിക കണക്കുകളിൽ ഇവ കാണാൻ ഇല്ലെന്നും വിദേശ ഏജൻസി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് ബാധിച്ച് ഗുജറാത്തിൽ പതിനായിരം പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് ആരോഗ്യ വകുപ്പ് പറയുമ്പോൾ സംസ്ഥാനത്തെ തന്നെ 54 മുനിസിപ്പാലിറ്റികളിൽ നിന്ന് മാത്രം പതിനാറായിരം പേർക്ക് രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടപ്പെട്ടതായി ഹവാർഡ് സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി.

കാലിഫോർണിയയിലെ ഹവാർഡ് മെഡിക്കൽ സ്കൂൾ ആൻഡ് യൂണിവേഴ്സിറ്റി നടത്തിയ പഠന റിപ്പോർട്ട് ആണ് ഇന്നലെ പുറത്ത് വന്നത്. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ സംഭവിച്ച മരണങ്ങളെ കുറിച്ച് സര്ക്കാർ തയ്യാറാക്കിയ കണക്കുകളിൽ വന്ന വൻ വീഴ്ച പഠന റിപ്പോർട്ടിൽ തുറന്ന് കാട്ടുന്നുണ്ട്.

വ്യക്തികളിൽ നിന്നും പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ഹവാർഡിന് കണ്ടെത്താൻ കഴിഞ്ഞത് പതിനായിരക്കണക്കിന് ആളുകളുടെ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ ഔദ്യോഗിക കണക്കുകളിൽ ഉൾപെട്ടിട്ടില്ല എന്നാണ്.

രണ്ടാം തരംഗത്തിൽ രാജ്യത്ത് നാല് ലക്ഷത്തി മുപ്പത്തി ആറായിരം പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായതായാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കയ്യിലെ കണക്ക്. ഇതിൽ പതിനായിരത്തി എൺപത് മരണങ്ങൾ മാത്രമാണ് ഗുജറാത്തിൽ നിന്നുള്ളത് എന്നും സർക്കാരിൻ്റെ കണക്കുകൾ പറയുന്നു.

ഹവാർഡ് നടത്തിയ പഠനത്തിൽ ഗുജറാത്തിലേ 162 മുനിസിപ്പാലിറ്റികളിൽ 54 എണ്ണത്തിൽ നിന്ന് മാത്രം 16000 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. 2020 മാർച്ച് മുതൽ 2021 ഏപ്രിൽ വരെയുള്ള ഒരു വർഷക്കാലത്തെ രേഖകൾ വിശകലനം ചെയ്താണ് സംഘം പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ നിന്നായി 33 ജില്ലകൾ തെരഞ്ഞെടുത്ത് ആണ് സംഘം പഠനം നടത്തിയത്. കൊവിഡ് മൂലം ലോകത്ത് തന്നെ ഗുജറാത്തിനോളം മരണങ്ങൾ നടന്ന പ്രദേശങ്ങൾ ഇല്ലെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

2020,2021,2019 എന്നീ വർഷങ്ങളിലെ ഏപ്രിൽ മാസത്തെ മരണങ്ങൾ മാത്രം കണക്കിലെടുത്താണ് ഈ കണ്ടെത്തൽ. ഈ കാലയളവിലെ ശരാശരി മരണ നിരക്കുകൾ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ കോവിഡ് കനത്ത ആഘാതം സൃഷ്ടിച്ച 2021 ഏപ്രിലിൽ ഗുജറാത്തിലെ മരണ നിരക്കിൻ്റെ വർധന 480% ആണ്.

ഏറ്റവും ഉയർന്ന കൊവിഡ് മരണങ്ങൾ ഇക്വഡോറിൽ സംഭവിച്ചത് 2020 ഏപ്രിലിൽ ആയിരുന്നു. ഇക്കാലയളവിൽ ഇക്വഡോറിലെ മരണ നിരക്കിലെ വർധന 411%. മൂന്നാം സ്ഥാനത്ത് പെറു ആണ്. 2021 ഏപ്രിലിൽ തന്നെ ആണ് കോവിഡ് മൂലം കൂടുതൽ മരണങ്ങൾ പെറുവിൽ സംഭവിച്ചത്. മരണ നിരക്കിലെ വർധന 345% മാത്രം.

കഴിഞ്ഞ മാസം ടോറൊണ്ടോയിലേ ഗ്ലോബൽ ഹെൽത്ത് റിസർച്ച് യൂണിവേഴ്സിറ്റി നടത്തിയ പഠന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. രാജ്യത്തെ കോവിഡ് മരണങ്ങളുടെ കണക്ക് തയ്യാറാക്കുന്നതിൽ കേന്ദ്ര സർക്കാരിന് സംഭവിച്ച വലിയ വീഴ്ച അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

27 ലക്ഷം മുതൽ 34 ലക്ഷം വരെയോ അല്ലെങ്കിൽ ഔദ്യോഗിക മരണ നിരക്കിൻ്റെ ആറ് മടങ്ങ് അധികമോ മരണങ്ങൾ രാജ്യത്ത് യദാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് ഗ്ലോബൽ ഹെൽത്ത് റിസർച്ച് യൂണിവേഴ്സിറ്റി കണ്ടെത്തിയിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് ഹാവാർഡ് പഠനത്തിലൂടെ നടത്തിയ കണ്ടെത്തലുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel