തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയറെ കയ്യേറ്റം ചെയ്തു; മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം

തൃശൂർ മേയറെ പ്രതിപക്ഷം കയ്യേറ്റം ചെയ്തു. മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനിടെയായിരുന്നു സംഭവം. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബഹളം വെച്ചു. കോൺഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്‌.

കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.

23 കൗൺസിലർമാർ നിർദേശിച്ചതനുസരിച്ചാണ് മേയർ ഇന്ന് പ്രത്യേക കൗൺസിൽ വിളിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ റദ്ദുചെയ്യണമെന്നാണ് പ്രധാന ആവശ്യം.

നിയമപ്രകാരമുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് തൃശ്ശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. ഇത്രയും വലിയൊരു പദ്ധതിയിൽ പോരായ്മകളുണ്ടാകാം. പരാതികളും പോരായ്മകളും ചർച്ചചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News