പൊതു ആസ്തി സ്വകാര്യമേഖലക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര നടപടിക്കെതിരെ സി ഐ ടി യു പ്രതിഷേധം

ആറ് ലക്ഷം കോടിയുടെ പൊതു ആസ്തി സ്വകാര്യമേഖലക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര നടപടിക്കെതിരെ സി ഐ ടി യു പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധ പരിപാടി.

ബിജെപി സർക്കാരിന് കീ‍ഴിലുള്ള 12 മന്ത്രാലയങ്ങളുടെ 20 തരം ആസ്തികൾ വിൽക്കാനുള്ള തീരുമാനം പിൻവലിക്കുക, പ്രകൃതി വാതക പൈപ്പ് ലൈൻ,ടെലികോം,വെയർഹൗസുകൾ,ഖനികൾ,വിമാനത്താവളങ്ങൾ തുറമുഖങ്ങൾ,സ്റ്റേഡിയങ്ങൾ,നഗരപാർപ്പിട മേഖലകൾ എന്നിവ വിൽക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സി ഐ ടി യു സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.

തിരുവനന്തപുരത്ത് ഏജീസ് ഓഫീസിന് മുന്നിൽ നടന്ന പരിപാടി സി ഐ ടി യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

മേഖലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലായിരുന്നു പ്രതിഷേധ പരിപാടി. വിവിധ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ധർണയിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു.വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News