കുട്ടമ്പുഴ വനത്തിൽ ആനയും കടുവയും ചത്തത് പരസ്പര ഏറ്റുമുട്ടലിലല്ല എന്ന് വനം വകുപ്പിന്‍റെ നിഗമനം. ആന ചരിഞ്ഞത് രോഗം മൂലമാണെന്നും കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കടുവ ചത്തതെന്നും പ്രാഥമിക അന്വേഷണത്തില്‍ വനംവകുപ്പ് വ്യക്തമാക്കി.
ആനയുടെ മാംസം ഭക്ഷിക്കാൻ എത്തിയ കടുവകളിലൊന്നാണ് ചത്തത്. സംഭവത്തിന് പിന്നിൽ വേട്ടക്കാരല്ലെന്നും വനംവകുപ്പ് പറഞ്ഞു. വനത്തിനുള്ളില്‍ നിന്ന് ആനക്കൊമ്പും, കടുവയുടെ പല്ലുകളും നഖവും കണ്ടെത്തി.
വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കുളന്തപ്പെട്ട് എന്ന സ്ഥലത്താണ് ജഢങ്ങൾ കണ്ടത്. ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.