ഡിസിസി അധ്യക്ഷപ്പട്ടിക; തമ്മില്‍തല്ലും പാരവെപ്പും പോരും പതിവാക്കി കോണ്‍ഗ്രസ് 

ഹൈക്കമാൻഡിന് കൈമാറിയ ഡിസിസി അധ്യക്ഷന്മാരുടെ പുതിയ  പട്ടികയെചൊല്ലി  പോര് രൂക്ഷം. തിരുത്തിയ പേരുകൾക്കെതിരെ എ ഗ്രൂപ്പ് ഹൈക്കമാൻഡിന് പരാതി നൽകി. കോട്ടയത്ത് യൂജിൻ തോമസിനെയും. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനെയും അധ്യക്ഷന്മാരാക്കണമെന്നും ആവശ്യം ശക്തം.

പട്ടികയിൽ രമേശ് ചെന്നിത്തലക്കും കടുത്ത അതൃപ്തി. തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെയും, കാസർകോട് പികെ ഫൈസലിനെതിരെയും പ്രാദേശിക പ്രതിഷേധവും ശക്തം.

തിരുവനന്തപുരം, ആലപ്പുഴ ,കോട്ടയം, ഇടുക്കി, വയനാട് , മലപ്പുറം, കാസർഗോട് ജില്ലകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കേരളത്തിലെ ഡി സി സി അദ്ധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാന്‍റിന് മുൻപിൽ എത്തിയിരിക്കുന്നത്.

ജാതി സമവാക്യങ്ങളിൽ തയ്യാറാക്കിയ പട്ടികയിൽ രമേഷ് ചെന്നിത്തല തീർത്തും അതൃപ്തനാണ്. ചെന്നിത്തലയുടെ സ്വന്തം തട്ടകത്തിൽ പോലും കെസി വിണുഗോപാലിന്‍റെ നോമിനിയായി കെപി ശ്രീകുമാറാണ് വരുന്നത്. ഇതിന് പുറമേയാണ് കാലങ്ങളായി ഐ ഗ്രൂപ്പ് ഭരിച്ചിരുന്ന തിരുവനന്തപുരം എ ഗ്രൂപ്പിലേയ്ക്ക് പോവുന്നതും. ഇവിടെ  ഉമ്മൻ ചാണ്ടിയുടെ നോമിനായ പാലോട് രവി ഡി സി സി അദ്ധ്യക്ഷനാവും.

കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ട് രാജേന്ദ്രപ്രസാദിനെ അദ്ധ്യക്ഷനാക്കും. പത്തനംതിട്ടയിൽ പി ജെ കുര്യന്റെ  നോമിനിയായി സതീഷ് കൊച്ചുപറമ്പിലും കോട്ടയത്ത്  ക്രിസ്ത്യൻ വിഭാഗത്തിൽ ഫിൽസൺ മാത്യൂസും ഡി സി സി പ്രസിഡന്റുമാരാവും. എറണാകുളത്ത് മുഹമ്മദ് ഷിയാസും ഇടുക്കിയിൽ എസ് അശോകനും ജില്ല അദ്ധ്യക്ഷൻമാരാവും.

തൃശൂരിൽ  വനിത പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷച്ചെങ്കിലും ഐ ഗ്രൂപ്പിന്റെ ജോസ് വെള്ളൂർ സ്ഥാനം ഉറപ്പിച്ചു. എന്നാൽ വനിത പ്രതിനിധ്യം വേണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചാൽ ജോസ് വെല്ലുരിന് പകരം നിജി ജസ്റ്റിൻ അധ്യക്ഷയാകും. ചെന്നിത്തലക്ക് പുറമെ എ ഗ്രൂപ്പിനും എതിർപ്പ് നിലനിൽക്കുന്നു. പുതിയ പട്ടികയിൽ വലിയ പരാതികൾ എ ഗ്രൂപ്പ് ഹൈക്കമാൻഡിന്‍റെ അറിയിച്ചു.

കോട്ടയത്തു ഫിൽസൻ മാത്യൂസിന് പകരം യൂജിൻ തോമസിനെ വേണമെന്നും മലപ്പുറത്തു ആര്യാടൻ ഷൗക്കത്തിന്റെ അധ്യക്ഷനാക്കണമെന്നും ആവശ്യം ശക്തമാണ്. വയനാടും കാസർഗോഡും സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് എൻ ഡി അപ്പച്ചന്റെയും പി കെ ഫൈസലിന്റെയും പേരുകൾ നൽകിയത്. എന്നാൽ പികെ ഫൈസലിനെതിരെയും പ്രാദേശിക എതിർപ്പ് ശക്തമായ്ക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News