അസമിൽ കൽക്കരി ട്രക്കുകൾക്ക് തീവച്ചു; 5 മരണം

അസമിലെ ദിമ ഹസാവോ ജില്ലയിൽ നിർത്തിയിട്ടിരുന്ന കൽക്കരി ട്രക്കുകൾക്ക് തീവച്ചു. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ദിമാസ നാഷണൽ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ദിയുൻമുഖ്​ പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ അഞ്ച്​ കിലോമീറ്റർ അകലെ രങ്കേർബീൽ പ്രദേശത്താണ്​ സംഭവം നടന്നത്.

ഇവിടെ നിർത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് അക്രമികൾ നിറയൊഴിക്കുകയായിരുന്നു. രണ്ടു ട്രക്ക്​ ഡ്രൈവർമാർ വെടിയേറ്റും ട്രക്കുകൾ കത്തിച്ചതിന്‍റെ ഇടയിൽപ്പെട്ട്​​ മൂന്നുപേരുമാണ് മരിച്ചത്. അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പ്രദേശത്ത്​ നിരീക്ഷണം കടുപ്പിച്ചതായും പൊലീസ്​ വ്യക്തമാക്കി. അക്രമികൾ ത​ങ്ങളോട്​ പണം ആവശ്യപ്പെട്ടതായി ട്രക്ക്​ ഡ്രൈവർമാർ പൊലീസിനോട് പറഞ്ഞു. ​

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here