ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്ന് ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഫ്ഗാനിസ്ഥാനില്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്‌ഫോടനം നടന്ന വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇവര്‍ മടങ്ങിയത്.
ഇവരെല്ലാം ഇപ്പോള്‍ സുരക്ഷിതരാണ്.

സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ ഇന്ത്യക്കാര്‍ ഓടിക്കയറിയത് ഒരു ഗുരുദ്വാരയ്ക്കുള്ളിലായിരുന്നുവെന്ന് പലരും ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്നലെ ഞങ്ങള്‍ നിന്ന അതേസ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. ജീവന്‍ രക്ഷപെട്ടതിന് ദൈവത്തിന് നന്ദി.’ അവര്‍ ട്വീറ്ററില്‍ കുറിച്ചു.

കാബൂള്‍ വിമാനത്താവളത്തിന്റെ രണ്ട് പ്രവേശന കവാടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാന്‍ വിടാനെത്തിയ സാധാരണക്കാര്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്.

കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ തുടര്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും സ്ഫോടനത്തിന് പിന്നില്‍ ഐ എസ് ആണെന്ന് അറിയിച്ചിരുന്നു.

ലോകത്തെ ഞെട്ടിച്ച സ്ഫോടനത്തില്‍ മരണം 73 ആയി. അമേരിക്കന്‍ സൈനികരടക്കം 140 പേര്‍ക്കാണ് പരിക്കേറ്റത്. ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here