കാബൂളില്‍ സ്ഥിതിഗതികൾ അതിരൂക്ഷം; രക്ഷാദൗത്യം നിർത്തി യൂറോപ്യന്‍ രാജ്യങ്ങൾ

കാബൂളില്‍ സ്ഥിതി​ രൂക്ഷമായതോ‌ടെ രക്ഷാദൗത്യം നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിയെന്ന് പോളണ്ട് അറിയിച്ചു. കാബൂളില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് ഡെന്മാര്‍ക്ക് പ്രതികരിച്ചു. ഡാനിഷ് പട്ടാളക്കാരും നയതന്ത്രജ്ഞരും ഉള്‍പ്പെടെ ഏകദേശം 90 പേരുമായി അവസാന വിമാനം കാബൂള്‍ വിട്ടു. 
സാഹചര്യം പരി​ഗണിച്ച് ഒഴിപ്പിക്കന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകിട്ടോടെ ദൗത്യം അവസാനിപ്പിച്ച് കാബൂള്‍ വിടുമെന്ന് ഫ്രാന്‍സ് അറിയിച്ചു. എന്നാൽ ചൊവ്വാഴ്ചവരെ രക്ഷാദൗത്യം തുടരുമെന്നാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. 31നകം ദൗത്യം പൂര്‍ത്തിയാക്കി അഫ്​ഗാന്‍ വിടുമെന്ന് അമേരിക്കയും ബ്രിട്ടനും അറിയിച്ചു.

അതേസമയം, വരും ദിവസങ്ങളില്‍ ഒഴിപ്പിക്കല്‍ എത്രത്തോളം പ്രായോ​ഗികമാണെന്ന് വ്യക്തമല്ല. പൗരന്മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും 31നുശേഷവും ഒഴിപ്പിക്കലുമായി സഹകരിക്കുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ടെന്ന്‌ ജര്‍മനി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News