പണക്കിഴി വിവാദം;  രാജിവയ്ക്കില്ലെന്ന് നഗരസഭാ അധ്യക്ഷ 

പണക്കിഴി വിവാദത്തിൽ രാജിവക്കേണ്ടതില്ലെന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ. വിവാദങ്ങൾ ചിലരുണ്ടാക്കുകയാണെന്നും താൻ രാജീവക്കില്ലെന്നും അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നാടകീയ രംഗങ്ങൾക്കൊടുവിൽ നഗരസഭയിലെ കൗൺസിൽ യോഗം ഭരണപക്ഷ അംഗങ്ങൾ മാത്രമായി ചേമ്പറിൽ ചേർന്നു.

പണക്കിഴി വിവാദമുയർന്ന തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്‍റെ അടിയന്തര യോഗത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൗൺസിൽ ഹാളിലെ ഒരു കവാടം പ്രതിപക്ഷം ഉപരോധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറി യോഗം ചേർന്നു.

ശേഷം ഔദ്യോഗികമായി കൗൺസിൽ ചേർന്നതായും അജണ്ട പാസാക്കിയതായും ചെയർപേഴ്സൺ അജിത തങ്കപ്പൻ അറിയിച്ചു.

അതേസമയം, ഏറെ വിവാദമായ പണക്കിഴി വിവാദത്തിൽ കൃത്യമായ മറുപടി പറയാതെയായിരുന്നു ചെയർപേഴ്സൻ്റെ പ്രതികരണം. വിവാദത്തിൽ താൻ രാജിവക്കില്ലെന്നും നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ പറഞ്ഞു.

എന്നാൽ കൗൺസിൽ യോഗം ഭരണപക്ഷ അംഗങ്ങൾ മാത്രമായി ചേംമ്പറിൽ ചേർന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും രംഗത്തെത്തി. പണക്കിഴി വിവാദത്തിൽ ചെയർപേഴ്സൺ രാജിവക്കുന്നതുവരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

നിലവിൽ നഗരസഭയിലെ പണക്കിഴി വിവാദത്തിൽ നിർണ്ണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ എസിപി ഓഫീസിൽ പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here