ഭാര്യയും കുഞ്ഞും വിടപറഞ്ഞു… മനംനൊന്ത് വിഷ്ണുവും യാത്രയായി.. കണ്ണീരണിഞ്ഞ് നാട്

ഭാര്യയും കുഞ്ഞും സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് യുവാവും വിടവാങ്ങി. ആലുവ ചെങ്ങമനാട് വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെയും കുഞ്ഞിന്റെയും അപ്രതീക്ഷിത വേര്‍പാടില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു വിഷ്ണു.

സൗദിയില്‍ അക്കൗണ്ടന്റായിരുന്ന വിഷ്ണു ഭാര്യ ഗാഥ(27)യ്ക്കൊപ്പം ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്. ഗര്‍ഭിണിയായിരുന്ന ഭാര്യയെ പ്രസവത്തിനു നാട്ടിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായത്. ഖത്തീഫിലെ ആശുപത്രിയിലായിരുന്നു ചികിത്സ.

ഗാഥയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രകിയയിലൂടെ പുറത്തെടുത്തു. തൊട്ടുപിന്നാലെ ഗാഥയും മരണമടഞ്ഞു. രണ്ടു ദിവസത്തിനു ശേഷം കുഞ്ഞും ആശുപത്രിയില്‍ മരിച്ചു. ഇതില്‍ മാനസ്സികമായി തകര്‍ന്നിരിക്കുകയായിരുന്നു വിഷ്ണു. ഈ മാസം അഞ്ചാം തീയതിയാണ് വിഷ്ണു നാട്ടിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News