അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി

അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി. വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുംബൈ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെ മാറ്റിയത്. വര്‍ഷങ്ങളായി അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡാണ് ജിതേന്ദ്ര സിന്ദ്.

മറ്റെവിടെ നിന്നെങ്കിലും ഇയാള്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നത് പൊലീസ്‌ അന്വേഷിക്കുകയാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ പദവിയില്‍ ബോഡി ഗാര്‍ഡായി തുടരുന്നത് പരമാവധി അഞ്ചുവര്‍ഷമാണെന്ന് മുംബൈ പൊലീസ് പറയുന്നു. എന്നാല്‍ 2015 മുതല്‍ ജിതേന്ദ്ര സിന്ദ് അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here