പുതിയ ഒന്‍പതു സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

സുപ്രീംകോടതിയിലെ ജഡ്ജിമാരായി ഒന്‍പതു പേര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 10.30 ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിയുക്ത ജഡ്ജിമാര്‍ക്ക് സത്യാവാചകം ചൊല്ലിക്കൊടുക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ചീഫ് ജസ്റ്റിസ് കോടതിയില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു. 900 പേര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഇരിക്കാനുള്ള സൗകര്യമുണ്ട്.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്ത് നടന്നിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel