കനത്ത മഴയിൽ പാലം തകർന്ന് വാഹനങ്ങൾ പുഴയിലേക്ക് പതിച്ചു -വീഡിയോ

ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഡെറാഡൂണ്‍-ഋഷികേശ് റോഡിലെ റാണിപോഖാരി പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലൂടെ കടന്നുപോകുന്ന നിരവധി വാഹനങ്ങള്‍ പുഴയിലേക്ക് വീണു. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല .

അതേസമയം, പാലം തകര്‍ന്നതോടെ രണ്ട് ലോഡറുകളും ഒരു കാറും ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ പുഴയില്‍ വീണതായി റിപ്പോർട്ട് ഉണ്ട് . പരിക്കേറ്റ ഒരാളെ അവിടെ നിന്ന് ചികിത്സയ്ക്കായി അയച്ചിട്ടുണ്ട്. പാലം തകര്‍ന്ന വിവരമറിഞ്ഞ് പൊലീസും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News