അഫ്ഗാനില്‍ നിന്നുള്ള ആദ്യസംഘം യു.എ.യിലെത്തി; താത്കാലിക അഭയം നല്‍കുമെന്ന് യു.എ.ഇ

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ സംഘം യു.എ.ഇയിലെത്തി. അഫ്ഗാനിസ്ഥാനില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ഭീകരമായ സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തവരാണ് യു.എ.ഇയിലെത്തിയത്.

ആദ്യസംഘത്തില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണുള്ളത്. എന്നാല്‍ അയ്യായിരം പേര്‍ക്ക് താത്കാലിക അഭയം നല്‍കുമെന്ന് യു.എ.ഇ. നേരത്തേ വ്യക്തമാക്കിയിരുന്നു.

അതെ സമയം അഭയാര്‍ത്ഥികള്‍ക്ക് സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം രാജ്യം ഒരുക്കുമെന്ന് അഫ്ഗാനില്‍ നിന്നെത്തിയവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ട് യു.എ.ഇ. മുന്‍ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി .

അഫ്ഗാനില്‍ കഴിഞ്ഞ ദിവസമാണ് ഐ എസ് ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. നൂറോളം പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News