ബ്രോനെറ്റ് ഗ്രൂപ്പ് ചെയർമാൻ കെ പി ഹാരിസിന് ഗോൾഡൻ വിസ ലഭിച്ചു

കോഴിക്കോട് നരിക്കുനി സ്വദേശിയും ദുബായ് കേന്ദ്രമായുള്ള ബ്രോനെറ്റ് ഗ്രൂപ്പിന്റെ ചെയർമാനുമായ കെ പി ഹാരിസിന് യുഎഇ- സ്ഥിര താമസത്തിനുള്ള 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനായ സ്റ്റോറീസിന്റെ ഉടമകളിൽ ഒരാളാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്‌ അഫയേഴ്സിന്റെ മുഖ്യ കാര്യാലയമായ ജാഫ്ലിയ ഓഫീസിൽ നിന്ന് കെ പി ഹാരിസ് ഗോൾഡൻ റസിഡൻസി സ്വീകരിച്ചു. പത്തുവർഷത്തെ വിസയടിച്ച പാസ്പോർട്ട് ജിഡിആർഎഫ്എ ദുബായ് ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ബദർ മുഹമ്മദ്‌ അൽ മൻസൂരി ഹാരിസിന് കൈമാറി.

നിക്ഷേപക വിഭാഗത്തിലാണ് വിസ അനുവദിച്ചത് ബ്രദേര്‍സ് നെറ്റ് എന്ന അര്‍ഥത്തില്‍ ഹാരിസ്,നസീർ, സഹീർ എന്നീ 3 സഹോദരന്മാർ ഒരുമിച്ചു ചേർന്നുള്ള വിപുലമായ വാണിജ്യ ശൃംഖലയാണ് ബ്രോനെറ്റ് ഗ്രുപ്പ്.
ഹാരിസിന്റെ സഹോദരനായ കെ പി സഹീറിന് നേരത്തെ യുഎഇ ഗോൾഡൻ വിസലഭിച്ചിരുന്നു.

2018ലെ യു.എ.ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് ഗോള്‍ഡന്‍ വിസ എന്ന 10 വര്‍ഷ താമസ പെര്‍മിറ്റ് അനുവദിക്കുന്നത്. കൂടുതല്‍ പ്രതിഭകള്‍ രാജ്യത്ത് തുടരുന്നത് പ്രോത്സാഹിപ്പിക്കാന്‍ വിവിധ മേഖലകളില്‍ കൂടുതല്‍ ഗോള്‍ഡന്‍ വിസകള്‍ ഇപ്പോൾ അനുവദിച്ചുവരുന്നുണ്ട്.

വിവിധ വിഭാഗങ്ങളിൽപെട്ടവർ സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് യു എ ഇ വീസാ നൽകിവരുന്നത്.വീസാ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്ന് ഹാരിസ് പ്രതികരിച്ചു.അന്തരിച്ച പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ടി കുഞ്ഞബ്ദുള്ള ഹാജിയുടെ മൂത്തമകനാണ് ഹാരിസ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News