കാറും ലോറിയും കൂട്ടിയിടിച്ച് സിഐഎസ്എഫ് ജവാന്‍ മരിച്ചു

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് സിഐഎസ്എഫ് ജവാന്‍ മരിച്ചു. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ചെറുകുന്ന് മുണ്ടപ്പുറം ബസ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ചെറുവത്തൂര്‍ ചേമ്പ്രക്കാനം സ്വദേശി എം കെ വിശ്വനാഥന്‍ (54) ആണ് മരിച്ചത്.

പുലര്‍ച്ചെ 5.50-നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിശ്വനാഥന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ഭാര്യ ടി എസ് ബിന്ദു, ബന്ധുവായ മായ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുടുംബാംഗത്തിന്റെ കല്യാണാലോചനയുമായി ബന്ധപ്പെട്ട് കോട്ടയത്ത് പോയി മടങ്ങുന്നതിനിടയിലായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് മരം കയറ്റിപ്പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് കാറിനകത്ത് കുടുങ്ങിപ്പോയവരെ പുറത്തെടുത്തത്. വിശ്വനാഥൻ സിഐഎസ്എഫ് ജവാനായി ആസാമിലായിരുന്നു സേവനം. മക്കള്‍: ദൃശ്യ, ശ്രുതി. മരുമൻ : അരുണ്‍. സഹോദരങ്ങള്‍: ജയന്‍, പ്രസാദ്, ഷേര്‍ളി, മനോജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News