ഖത്തറില്‍ കുടുംബ സന്ദര്‍ശക വിസയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും മടക്ക ടിക്കറ്റും നിര്‍ബന്ധം

കുടുംബ സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും മടക്കയാത്രയ്ക്കായുള്ള ടിക്കറ്റും നിര്‍ബന്ധമാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇനി മുതല്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഖത്തറില്‍ താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.

ഇതുരണ്ടും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ അപേക്ഷകള്‍ തിരസ്‌കരിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍ താരിഖ് ഈസ അഖീദി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി സന്ദര്‍ശക വിസക്ക് അപേക്ഷിക്കുമ്പോള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് വ്യക്തത നല്‍കുന്നത് ഇതാദ്യമായാണ്. മെട്രാഷ് വഴി അപേക്ഷിക്കുമ്‌ബോഴാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും മടക്ക ടിക്കറ്റും ആവശ്യപ്പെടുന്നത്.

കമ്ബനികള്‍ മെട്രാഷ് 2 ആപ്ലിക്കേഷനിലെ മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്ന് താരിഖ് ഈസ അഖീദി നിര്‍ദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News