കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ട; ജാഗ്രത പാലിക്കമണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണമെന്നും. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വാക്കുകളില്‍ മാത്രമല്ല ജാഗ്രത വേണ്ടെതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആര്‍. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വര്‍ധിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓണക്കാലത്തും കൊവിഡ് വ്യാപനം കൂടുതലായിരുന്നുവെന്നും മന്ത്രി പറഞ്ഞു

സെപ്തംബര്‍ 30നുള്ളില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ടി.പി.ആര്‍ കുറയ്ക്കുകയാണ് നിലവിലെ ലക്ഷ്യം. ആരോഗ്യവകുപ്പ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് 1,70,000 ല്‍ അധികം പരിശോധന നടത്തി. കേരളത്തില്‍ ആറു കേസുകളില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാക്‌സിനേഷന്‍ പ്രക്രിയയും ഊര്‍ജിതമാക്കും. 18 വയസിന് മുകളിലുള്ള 70.24 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 25 ശതമാനത്തിലധികം രണ്ടാം ഡോസും സ്വീകരിച്ചു. കിടപ്പുരോഗികള്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.

രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. കേരളം അവലംബിച്ച പ്രതിരോധ സംവിധാനം വിജയകരമായിരുന്നു. ഇത് തളിയിക്കുന്നതാണ് ഐ.സി.എം.ആര്‍ സര്‍വെ. രാജ്യത്ത് കോവിഡ് മരണ സംഖ്യ ഏറ്റവും കുറവു റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 2131 രോഗികള്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 43ശതമാനം ഐ.സി.യു കിടക്കകളാണ് ഒഴിവുള്ളത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം. വീടുകളില്‍ ഒരാള്‍ പൊസിറ്റീവായാല്‍ കര്‍ശന ക്വാറന്റൈന്‍ വേണം. വീട്ടില്‍ സൗകര്യമില്ലെങ്കില്‍ ഡി.സി.സികളിലേക്ക് മാറാന്‍ തയ്യാറാകണം. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News