ഫോട്ടോഷൂട്ടിനിടെ മോഡലിനെ ആക്രമിച്ച് പുള്ളിപ്പുലി; തലയ്ക്ക് ഗുരുതര പരിക്ക്

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായി പരിക്കേറ്റു. ആഗസ്റ്റ് 24ന് ജര്‍മ്മനിയില്‍ വച്ചാണ് 36കാരിയായ ജെസീക്ക ലീഡോള്‍ഫ് എന്ന മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചത്. സംഭവം നടന്നയുടന്‍ ഹെലികോപ്റ്ററിലാണ് ഇവരെ പ്രത്യേക ക്ലിനിക്കിലേക്ക് കൊണ്ടുപോയയ്.

മൃഗസംരക്ഷണ കേന്ദ്രത്തിലെ ട്രോയി, പാരീസ് എന്ന് പേരുള്ള രണ്ട് പുള്ളിപ്പുലികള്‍ക്കൊപ്പമായിരുന്നു ഷൂട്ടിംഗ്. യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മന്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ജര്‍മ്മനിയിലെ സാക്സോണി-അന്‍ഹാല്‍ട്ട് സംസ്ഥാനത്തെ നെബ്രയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് അപകടം. ഇവിടെ സംരക്ഷിച്ചിരുന്ന പുള്ളിപ്പുലികളാണ് യുവതിയെ ആക്രമിച്ചത്. മോഡലും മൃഗസ്‌നേഹിയുമായ ലീഡോള്‍ഫിന് സ്വന്തമായി ഒരു കുതിരയും പൂച്ചകളും പ്രാവുകളും കിളികളും ഉണ്ട്.

യുവതി സ്വമേധയാ നെബ്രയിലെ പുള്ളിപ്പുലികളുടെ വലയില്‍ പ്രവേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരാണ് ഫോട്ടോഷൂട്ട് ക്രമീകരിച്ചതെന്നും ആരാണ് ലീഡോള്‍ഫിന്റെ ചിത്രങ്ങളെടുത്തതെന്നും സംബന്ധിച്ച്‌ അധികൃതര്‍ക്ക് വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News