കാക്കനാട് മയക്കുമരുന്ന് കേസ്; പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി കാക്കനാട് മയക്കുമരുന്നുമായി പിടിയിലായ അഞ്ചു പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടന്നും ലഹരി മരുന്നിന്‍റെ ഉറവിടം കണ്ടെത്തണമെന്നുമാണ് എക്സൈസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

പ്രതികളുമായി ചെന്നൈ, പോണ്ടിച്ചേരി, വയനാട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തണമെന്നും എക്സൈസ് കോടതിയെ അറിയിച്ചു.കോഴിക്കോട് സ്വദേശി ശ്രീമോന്‍, ഫാവാസ്, ഫാവാസിന്‍റെ ഭാര്യ ഷബ്ന, കാസര്‍കോട് സ്വദേശി അജ്മല്‍, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

എറണാകുളത്തു വിവിധ സ്ഥലങ്ങളില്‍ ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെയും കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here