അഫ്ഗാനിലുള്ള ഇന്ത്യക്കാരുടെ കണക്ക് കൃത്യമായി പറയാൻ സാധിക്കില്ലെന്ന് കേന്ദ്രം

അഫ്ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യക്കാരുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരെയും തിരിച്ചെത്തിച്ചെന്നും ഇനി കുറച്ചു പേർ മാത്രമേ മടങ്ങാൻ ബാക്കിയുള്ളൂ എന്നാണ് അനുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.

അഫ്ഗാനിൽ നിലവിലുള്ള ഇന്ത്യക്കാരുടെ കണക്ക് കൃത്യമായി പറയാൻ സാധിക്കില്ല, ആ കണക്കിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ചില ഇന്ത്യക്കാർ അഫ്ഗാനിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു’.- വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.

അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തത് മുതൽ ഇന്ന് വരെ ഇന്ത്യ നൂറുകണക്കിന് ആൾക്കാരെ അഫ്ഗാനിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. 550 ആൾക്കാരെ വിവിധ വിമാനങ്ങളിൽ കാബൂൾ, ദുഷാൻബെയിൽ നിന്ന് മാത്രം ഇന്ത്യ ഒഴിപ്പിച്ചിട്ടുണ്ട്. അതിൽ 260 പേർ ഇന്ത്യക്കാരാണ്. കൂടാതെ യു.എസ്, തജികിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News