കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് സുപ്രീംകോടതിയോട് തരിഗാമി

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, വിഭജിച്ചതും ചോദ്യം ചെയ്തുള്ള ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി സുപ്രീംകോടതിയെ സമീപിച്ചു.

ഭരണഘടന വിരുദ്ധമയാണ് 2019ൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കാൻ കശ്മീർ സർക്കാരിന് മാത്രമാണ് അധികാരമെന്നിരിക്കെ രാഷ്ട്രപതിയുടെ ഉത്തരവുകളിലൂടെ ഭരണഘടനയെ അട്ടിമറിച്ചതാണെന്നും, മൗലികാവകാശത്തിന്റെ ലംഘനമെന്നും തരിഗാമി ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ കോടതിയുടെ പരിഗണനയിൽ വിഷയം ഇരിക്കെ പോലും കേന്ദ്രസർക്കാർ ജനാധിപത്യ വിരുദ്ധമായ പല നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്നാണ് തരിഗാമി ആവശ്യപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News