മാരക ലഹരി ഗുളികകളുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

മാരക ലഹരി ഗുളികകളുമായി കൊല്ലം സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കൊല്ലം ഇരവിപുരം ചിറവയല്‍ പരുമാനത്തോടി വീട്ടില്‍ സൈദലി (19) ആണ് ഗുളികകളുമായി പിടിയിലായത്.

ഇയാള്‍ സ്ഥിരമായി തമിഴ്‌നാട്ടില്‍ നിന്നും ഗുളികകള്‍ ശേഖരിച്ച് കൊല്ലം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസിന്റെ ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍

കല്ലമ്ബലത്തുള്ള സുഹൃത്തിനു ഗുളികകള്‍ നല്‍കുന്നതിനായി എത്തിയപ്പോഴാണ് ഇയാള്‍ എക്സൈസിന്റെ വലയിലാകുന്നത്. ഇയാളുടെ പിന്നില്‍ വന്‍ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും അവരെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനുള്ള ആന്വേഷണം നടത്തിവരുന്നതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. ഹരികുമാര്‍ പറഞ്ഞു.

വര്‍ക്കല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ എസ്. ഷൈജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിബിന്‍. എല്‍, സജീര്‍. എസ്, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here