അതിർത്തികളിൽ പരിശോധന കർശനമായതായി തമിഴ്നാട് ആരോഗ്യമന്ത്രി

കേരള-തമിഴ്നാട് അതിർത്തികളിൽ എല്ലാ ഭാഗത്തും കൊവിഡ് പരിശോധന കർശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യൻ. കേരളത്തിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

കേരളത്തിൽ നിന്ന് വരുന്ന എല്ലാവരെയും അതിർത്തികളിൽ പരിശോധിക്കും. വിമാനം, ട്രെയിൻ മാർഗം എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്സിനേഷൻ ലഭ്യമാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.

80 വയസിന് മുകളിലുള്ള വയോധികർക്ക് വീടുകളിൽ ചെന്ന് കുത്തിവെപ്പ് നടത്തുന്നുണ്ട്. ഇതിൽ ചെന്നൈ നഗരസഭ മുൻപന്തിയിൽ ആണെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി. എവിടെയും വാക്സിൻ ക്ഷാമം ഇല്ലെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News