ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി കൂഗിള്‍ കുട്ടപ്പന്‍; ടീസര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി തമിഴിലേക്ക്. ഭാസ്‌കരപൊതുവാളും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന റോബോട്ടും തമ്മിലുള്ള തീവ്രമായ ആത്മബന്ധം പ്രമേയമാക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴിലെത്തുമ്പോള്‍ സുരാജിന്റെ വേഷത്തെ അവതരിപ്പിക്കുന്നത് സംവിധായകന്‍ കെ.എസ് രവികുമാറാണ്.

യോഗി ബാബു, തര്‍ശന്‍, ലോസ്ലിയ എന്നിവരാണ് മറ്റ് റോളുകളിലെത്തുന്നത്. സിനിമയുടെ ടീസര്‍ പുറത്തുവന്നു. കൂഗിള്‍ കുട്ടപ്പയെന്നാണ് തമിഴില്‍ റോബോട്ടിന് പേര്.

നവാഗതനായ രതീഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴില്‍ സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേര്‍ന്നാണ്. ജിബ്രാനാണ് സംഗീത സംവിധായകന്‍

എഴുപതുകാരനായ നാട്ടിന്‍പുറത്തുകാരന്‍ ഭാസ്‌കരന്‍ പൊതുവാളിന് വിദേശത്തുള്ള മകന്‍ സഹായത്തിന് റോബോട്ടിനെ അയക്കുന്നതാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ പ്രമേയം. തമിഴിലെത്തുമ്പോള്‍ തിരക്കഥയില്‍ മാറ്റങ്ങളുണ്ട്. കെ.എസ് രവികുമാറാണ് തമിഴ് റീമേക്ക് നിര്‍മ്മിക്കുന്നത്. കെ.എസ് രവികുമാറിനൊപ്പം സഹസംവിധായകരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ് ശബരിയും ശരവണനും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News