കേരളത്തിലും സെറോ സർവേ; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

കേരളത്തിലും സെറോ സർവേ നടത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ആദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സെറോ
സർവേ നടത്തുന്നത്. രോഗം ,വാക്സിൻ എന്നിവയിലൂടെയുള്ള പ്രതിരോധശേഷി കണ്ടെത്തുകയാണ് ലക്ഷ്യം.

18 വയസ്സിനു മുകളിൽ പ്രായം ഉള്ളവരിലാണ് പഠനം നടത്തുക. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലും പഠനം നടത്തും. തീരദേശം നഗരങ്ങൾ ഗ്രാമങ്ങൾ എന്നിങ്ങനെ തരംതിരിച്ചാകും പഠനം നടത്തുക.

അതേസമയം, ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗൺ വരുന്നത്. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ഡൗണിലേക്ക് പോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News