പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ മുന്നിട്ടിറങ്ങും: ഡിവൈഎഫ്ഐ

സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ സംസ്ഥാനത്ത് നടത്തുന്ന ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷകളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ ശുചീകരിക്കുന്നതിനും പരീക്ഷാ നടത്തിപ്പിനായി സജ്ജമാക്കുന്നതിനും മുന്നിട്ടിറങ്ങുമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ അറിയിച്ചു. പൊതു വിദ്യാഭ്യാസവകുപ്പുമന്ത്രി വി.ശിവന്‍കുട്ടി ഇതു സംബന്ധിച്ച് സംസ്ഥാനത്തെ യുവജന സംഘടനകളുടെ ഇടപെടലിന് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിപുലമായ പരിപാടിക്ക് ഡിവൈഎഫ്ഐ രൂപം നല്‍കുന്നത്.

ഹയര്‍ സെക്കന്ററി പരീക്ഷയ്ക്കായി 2035 കേന്ദ്രങ്ങളും വി എച്ച് എസ് ഇയില്‍ 280 പരീക്ഷാ കേന്ദ്രങ്ങളുമാണ് തയ്യാറാക്കേണ്ടത്. ദീര്‍ഘകാലമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പരീക്ഷയ്ക്കായി ക്ലാസ്മുറികളും പരിസരവും ശുചീകരിക്കേണ്ടതുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വാളന്റിയര്‍മാര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുമെന്നാണ് പ്രസ്ഥാവനയില്‍ അറിയിച്ചിരിക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ കോവിഡ് ബാധിതരോ ക്വാറന്റൈനില്‍ കഴിയുന്നതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ഉറപ്പുവരുത്താനും ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്. മുന്‍പ് നടന്ന എസ്.എസ്.എല്‍.സി പരീക്ഷകളിലും മറ്റ് സര്‍വ്വകലാശാല പരീക്ഷകളിലും ആവശ്യക്കാര്‍ക്ക് വാഹന സൗകര്യം ഡിവൈഎഫ്ഐ ഒരുക്കിയിരുന്നു. ഇക്കുറിയും അത് ആവര്‍ത്തിക്കാനാണ് തീരുമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News