അപ്പുവിനിനി ഇഷ്ടമുള്ള കോഴ്സ് പഠിക്കാം; സർക്കാർ ഒപ്പമുണ്ട്

സിബി പൗലോസ് ജോളി എന്ന അമ്മയ്ക്ക് തന്റെ ഭിന്നശേഷിക്കാരനായ മകന്റെ ആഗ്രഹം നിറവേറ്റണമെന്നത് ജീവിതാഭിലാഷം തന്നെ ആയിരുന്നു. പക്ഷെ തന്റെ മകന് നേരിടേണ്ടിവന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് ആ അമ്മ തന്റെ സമൂഹമാധ്യമത്തിലൊരു ഒരു കുറിപ്പിട്ടു.

ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കുക എന്നത് ഭിന്നശേഷിക്കാരനായ തന്റെ മകൻ അപ്പുവിന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും, എന്നാല്‍ തൊടുപുഴയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സിബി കുറിപ്പെഴുതിയത്.

സർക്കാർ സിബിയെയും മകനെയും കൈവിട്ടില്ല. ടൂറിസം സെക്രട്ടറി വി. വേണു ഇടപെട്ട് അപ്പുവിന് പഠിക്കാൻ അവസരം നൽകുമെന്ന് ഉറപ്പുനൽകി. അന്വേഷണം നടത്താൻ നിർദ്ദേശിച്ചതായും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം പ്രയാസപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു. പിന്നാലെ തന്നെ മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചുവെന്നും ഇത്തരം കോഴ്‌സുകളിൽ സ്‌ക്രൈബ് സംവിധാനം സ്ഥിരമായി ഏർപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കുമെന്ന് ഉറപ്പുനൽകിയെന്നും സിബി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അമ്മയോടൊപ്പം തൊടുപുഴയിലെ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ അപ്പുവിന് പ്രവേശനം ലഭിച്ചു. ഇനി അപ്പുവിന് ആഗ്രഹംപോലെ പഠിക്കാം.

പിറവം പാമ്പാക്കുട സ്വദേശിയായ ജോളി വർഗീസിന്റെയും സിബി പൗലോസിന്റെയും പ്ലസ്ടു പാസായ മകൻ അപ്പുവിന് കൂട്ടിവായിക്കാനും പറയുന്നതുകേട്ട് എഴുതാനും സാധിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News