നാളെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചര്‍ച്ച ചെയ്യും. നാളത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ.

ടി പി ആറിന് പകരം ഐ പി ആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ഫലം കാണുന്നുണ്ടോ എന്ന് ഇന്നത്തെ യോഗം വിലയിരുരുത്തും.19.22 ശതമാനമാണ് ഇന്നലെത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. രോഗബാധിതരുടെ എണ്ണം ദിവസം 32000 ലേക്ക് എത്തി. ഓണത്തിന് സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗണ്‍ വരുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here