തിരിച്ചടിച്ച് അമേരിക്ക; ഐ എസ് കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം

കാബുള്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐ എസ് ശക്തിക്രേന്ദ്രങ്ങളില്‍
അമേരിക്ക വ്യോമാക്രമണം നടത്തി. കാബുള്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബുള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.

അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരണം 170 ആയി. 13 അമേരിക്കന്‍ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരന്‍മാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാന്‍ പൗരന്മാരാണ് മരിച്ചവരില്‍ ഏറെയും. 30 താലിബാന്‍കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോര്‍ച്ചറികള്‍ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോള്‍ മൃതദേഹം കിടത്തുന്നത്.

വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേര്‍ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്റഗണ്‍ ആവര്‍ത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാന്‍കാര്‍ സുരക്ഷ കൂട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ സുരക്ഷ, താലിബാന്‍ ഏറ്റെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here