
ടോക്കിയോ പാരാലിംപിക്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേല്‍ ഫൈനലില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇന്ത്യ പാരാലിംപിക്സില്‍ മെഡല്‍ ഉറപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്സില്‍ ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും, മെഡല്‍ ഉറപ്പിക്കുന്നതും.
ശനിയാഴ്ച ടോക്കിയോയില്‍ നടന്ന നാലാം ക്ലാസ് സെമി ഫൈനല്‍ മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ മിയാവോ ഴാങ്ങിനെ 32ന് പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. 34 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ചൈനീസ് എതിരാളിയെ 7-11, 11-7, 11-4, 9-11, 11-8 എന്ന സ്‌കോറിനാണ് മറികടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് താരം യിംഗ് സോവിനെ നേരിടും.
തന്റെ പ്രഥമ പാരാലിംപിക്സിലാണ് 34 കാരിയായ ഭവിന പട്ടേല്‍ ഫൈനല്‍ പ്രവേശനം സാധ്യമാക്കുന്നത്. സെമി മത്സരത്തില്‍ ആദ്യ സെറ്റ് പിന്നിട്ട് നിന്ന ശേഷമാണ് ഭവിന മികച്ച തിരിച്ച് വരവ് നടത്തുന്നത്. പിന്നീടുള്ള രണ്ട് സെറ്റുകള്‍ തിരിച്ച് പിടിച്ച ഭവിന പക്ഷേ നാലാം സെറ്റ് വീണ്ടും കൈവിട്ടു, എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് താരം ചരിത്ര നേട്ടം കൈവരിക്കുകയായിരുന്നു.
വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 2016 റിയോ പാരാലിമ്പിക്സ് സ്വര്‍ണ്ണ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ ബോറിസ്ലാവ പെരിക് റാങ്കോവിച്ചിനെ തോല്‍പ്പിച്ചാണ് ഭവിന പട്ടേല്‍ മെഡല്‍ ഉറപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here