ബൈക്ക് അപകടത്തിൽപ്പെട്ടു; ഭാര്യയുടെ ദേഹത്ത്‌ കാർ കയറിയിറങ്ങി

ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി അപകടത്തിൽപ്പെട്ട് മരിച്ചു. മംഗലപുരം വാലിക്കോണം വെയിലൂർ ചീനിവിള തൊടിയിൽ വീട്ടിൽ രാഹുലിന്റ ഭാര്യ അർച്ചന(26)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ പൗഡിക്കോണം റോഡിൽ തേരിവിള ജംഗ്ഷനു സമീപമാണ് അപകടം നടന്നത്.

ബൈക്കിൽ ഭർത്താവ് രാഹുലുമായി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അർച്ചന. എതിരെ അമിതവേഗതയിൽ വന്ന കാറിൽ ബൈക്ക് ഇടിക്കാതിരിക്കാൻ ബ്രേക്ക് നൽകി നിർത്താൻ ശ്രമിക്കുന്നതിനിടെ അർച്ചന തെറിച്ചുവീഴുകയും ശരീരത്തിലൂടെ കാർ കയറി ഇറങ്ങുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അർച്ചനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൂന്ന് വയസുകാരൻ ഋതു രാജ് മകനാണ്. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ നടക്കും. വിവാഹ വാർഷിക ദിനമായ ഇന്നലെ രാഹുലും ആർച്ചനയും തങ്ങളുടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞു നടന്ന അപകടം കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും നൊമ്പരമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel