വാഹന കൈമാറ്റത്തിന് എന്‍ഒസിക്ക് വേണ്ടി ഇനി അലയേണ്ട, സഹായിക്കാന്‍ ‘വാഹന്‍’ വെബ്സൈറ്റ്: മന്ത്രി ആന്‍റണി രാജു

വാഹന കൈമാറ്റത്തിന് എന്‍ഒസിക്ക് വേണ്ടി ഇനി അലയേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ ‘വാഹന്‍’ വെബ് സൈറ്റുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായപൂര്‍ണ്ണ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകളെ ഗതാഗതവകുപ്പിന്റെ ‘വാഹന്‍’ വെബ്സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, സംസ്ഥാന ബാങ്കേഴ്സ് സമിതി എന്നിവയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരു മാസത്തിനുള്ളില്‍ വാഹനങ്ങളുടെ വായ്പാ വിവരങ്ങള്‍ ‘വാഹന്‍’ വെബ്സൈറ്റില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രി പറഞ്ഞു.

വാഹനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ബാങ്കില്‍നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും അത് ആര്‍ ടി ഓഫീസില്‍ സമര്‍പ്പിക്കാനും അപ്ലോഡ് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സേവനദാതാക്കളെ സമീപിക്കേണ്ടിവരുന്നതും വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷന്‍ വിവരങ്ങളെല്ലാം ‘വാഹന്‍’ സൈറ്റില്‍ ലഭ്യമാകും. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങള്‍ ‘വാഹന്‍’ സൈറ്റില്‍ നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here