കോതമംഗലത്ത് വീടിനോട് ചേർന്ന് കൂറ്റൻ രാജവെമ്പാല; വനംവകുപ്പ് പിടികൂടി

എറണാകുളം കോതമംഗലത്ത് വീടിനോട് ചേർന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി.
കഴിഞ്ഞ ദിവസം വൈകിട്ടോടെ കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ വീടിനോട് ചേർന്നുള്ള കോഴിക്കൂടിന് സമീപമാണ് കൂറ്റൻ രാജവെമ്പാലയെത്തിയത്.

കോഴിയെ കൂട്ടിലാക്കാൻ പോയ വീട്ടുടമയാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പുദ്യോഗസ്ഥരെ വിവരമറിക്കുകയായിരുന്നു. പൊത്തിലൊളിച്ച പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News