
ലൈസൻസില്ലാത്ത തോക്കു സൂക്ഷിച്ച കേസിൽ ഒളിവിൽപ്പോയ പ്രതി പോലീസിന്റെ പിടിയിലായി. കോട്ടയം കോരുത്തോട് കൊമ്പുകുത്തി ഇളംപുരയിടത്തിൽ സുരേഷാണ് പിടിയിലായത്. സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അുഭവിച്ചു വരുന്നതിനിടയില്‍ പരോളിലിറങ്ങിയപ്പോഴാണ് വീട്ടില്‍ നിന്നും തോക്ക് പിടികൂടിയത്.
ഇക്കഴിഞ്ഞ ജൂലായ് ഒന്നിന് രാവിലെ കൊമ്പുകുത്തി ഭാഗത്ത് വീടുകളില്‍ നടത്തിയ റെയ്ഡിലാണ് സുരേഷിന്റെ വീട്ടില്‍ നിന്നും ലൈസന്‍സില്ലാത്ത നിറതോക്ക് പിടികൂടിയത്. തോക്ക് പിടിച്ചെടുത്തതോടെ സുരേഷ് വനത്തിലേക്ക് ഓടിപോയതിനാല്‍ പിടികൂടാനായിരുന്നില്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു അന്ന് റെയ്ഡ് നടത്തിയത്.
ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി വരികയായിരുന്നു. കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി. സജിമോനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് പ്രതി വലയിലായത്.
സി.ഐ.ഷൈന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ മൂന്നാറില്‍ നിന്നും പിടികൂടിയത്. സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ മറ്റുപ്രതികളുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ടു മാസമായി സുരേഷ് മൂന്നാര്‍ ഭാഗത്ത് താമസിച്ചുവന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here