സെപ്റ്റംബര്‍ 25ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദ്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 25ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദ്. ദില്ലിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദിന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് അശിഷ് മിത്തല്‍ ആഹ്വാനം ചെയ്തത്. ഭാരത് ബന്ദിലൂടെ കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ലക്ഷ്യം.

കഴിഞ്ഞവര്‍ഷം ഇതേ ദിവസം നടത്തിയ ബന്ദ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം വിജയകരമായി ബന്ദ് നടക്കുമെന്ന് മിത്തല്‍ വിശ്വാസം പ്രകടിപ്പിച്ചു. ഒരു വര്‍ഷമായി ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കര്‍ഷക കണ്‍വെന്‍ഷനില്‍ കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണ മനോഭാവം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവെന്ന് കര്‍ഷക മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി. വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക നേതാവ് മിത്തല്‍ ആവശ്യപ്പെട്ടു. കൂടാതെ വൈദ്യുതി, വിളകളുടെ എം എസ് പി തുടങ്ങിയവയിലും കര്‍ഷക സംഘടനകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറാകണമെന്ന് മിത്തല്‍ വ്യക്തമാക്കി.

വ്യാഴാഴ്ച്ചയാണ് കര്‍ഷക പ്രതിഷേധത്തിന് ഒരു വര്‍ഷം തികയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജനുവരിയ്ക്ക് ശേഷം കര്‍ഷകരുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ സംയുക്ത കിസാന്‍ മോര്‍ച്ച ജന്തര്‍ മന്തറില്‍ കിസാന്‍ സന്‍സദ് നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News