രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും നാൽപതിനായിരത്തിന് മുകളില്‍ 

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും നാൽപതിനായിരത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 46,759 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 509 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം 31,374 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.56 ശതമാനമായി .3,59,775 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. തുടർച്ചയായ 33ആം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തിൽ താഴെയാണ്. നിലവിൽ 2.66% ആണ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസം  ഒരു കോടിയിലേറേ വാക്‌സിൻ ഡോസുകൾ  വിതരണം ചെയ്തു. ഇത് ആദ്യമായാണ്  രാജ്യത്ത് ഒരു ദിവസം  ഇത്രയും ഡോസ് നല്‍കാനാകുന്നത്. ഇതുവരെ ആകെ 62 കോടി ഡോസ്  നല്‍കാനായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News