‘മൊട്ട’ ലുക്കിൽ ഫഹദ്; ‘പുഷ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റചിത്രമായ ‘പുഷ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അല്ലു അർജുൻ നായകനാവുന്ന ചിത്രത്തിൽ വില്ലനായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിലെ അല്ലുവിന്‍റെ ക്യാരക്റ്റര്‍ ലുക്ക് നേരത്തേ പുറത്തെത്തിയിരുന്നു.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിലിന്‍റെ ഫസ്റ്റ് ലുക്കിൽ തല മൊട്ടയടിച്ച്, ഇതുവരെ പ്രേക്ഷകർ കാണാത്ത ലുക്കിലാണ് താരം എത്തിയിട്ടുള്ളത്. ‘ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സുകുമാറാണ് നിർവഹിച്ചിട്ടുള്ളത്. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവിശ്രീ പ്രസാദ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News