‘ഡി സി സി അധ്യക്ഷ പട്ടിക ചര്‍ച്ചകളില്‍ സഹകരിക്കില്ല’: എ കെ ആന്റണി

ഡി സി സി അധ്യക്ഷ പട്ടിക ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. കെ സുധാകരനും വി ഡി സതീശനും ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് എ കെ ആന്റണിയും നിലപാട് വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ എ കെ ആന്റണിയും അതൃപ്തി വ്യക്തമാക്കിയതോടെ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചേക്കും. അതിനിടെ പട്ടികക്കെതിരെ ഹൈക്കമാന്റില്‍ പരാതി പ്രവാഹം. ചില ജില്ലകള്‍ വൃദ്ധ സദനം ആക്കിയെന്നും സ്ത്രീ പ്രാതിനിധ്യം വേണമെന്നും പരാതികള്‍. ഇതോടെ പട്ടികയില്‍ വീണ്ടും മാറ്റം വരും.

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് പുറമെയാണ് കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുടെ ഏകാധിപത്യത്തിനെതിരെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും അതൃപ്തി വ്യക്തമാക്കിയത്. ഡി സി സി പുനഃസംഘടനാ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട എന്ന നിലപാടിലാണ് എ കെ ആന്റണിയുടേത്.

ചര്‍ച്ചകളുടെ ആദ്യ ഘട്ടം മുതല്‍ തന്നെ ഇരു നേതാക്കളും എ കെ ആന്റണിയെ ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതോടെ പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നുമുള്ള നിലപാടാണ് ആന്റണി അറിയിച്ചത്. ഇതിന് പുറമെ ഗ്രൂപ്പുകളും പരാതി നല്‍കുകയും തിരുവനന്തപുരത്തേക്ക് അവസാന നിമിഷം പരിഗണിച്ച പാലോട് രവി ഉള്‍പ്പെടെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ പരാതിപ്രവാഹമാണ് നടക്കുന്നത്.

ചില ജില്ലകള്‍ വൃദ്ധമന്ദിരം ആക്കി മാറ്റിയെന്നും കോണ്‍ഗ്രസിന് നായര്‍, മുസ്ലിം, ക്രിസ്ത്യന്‍, ഈഴവ വോട്ടുകള്‍ മാത്രം മതിയോ എന്നും പരാതിക്കാര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇതോടെ സോണിയ ഗാന്ധിക്ക് മുന്നിലുള്ള പട്ടികയില്‍ നേതാക്കളുടെ പേരിലുടക്കി ചര്‍ച്ച നീളുകയാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി സംസാരിച്ചേക്കും.

ഗ്രൂപ്പ് അംഗങ്ങളെ ഉള്‍പ്പെടുത്തിയത് ഔദ്യോഗിമായി നല്‍കിയ പേരുകളില്‍ നിന്നല്ലെന്ന ആക്ഷേപവും സ്ത്രീ പ്രാതിനിധ്യം വേണമെന്ന അവശ്യവും ശക്തമാണ്. സ്ത്രീ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് പരാതികളും ലഭിച്ചു. ഇതോടെ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളില്‍ നിലവിലെ പേരുകളില്‍ മാറ്റം വന്നേക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News