അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി. മധ്യപ്രദേശിലെ സിന്‍ഗ്രൗളിയിലെ റയ്‌ല എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അതിക്രമത്തിനിരയായ സ്ത്രീ തന്നെയാണ് ഇക്കാര്യം പൊലീസിലറിയിച്ചത്. എന്നാല്‍ ഒളിവിലായ ഭര്‍ത്താവിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യരുതെന്നാണ് ഭാര്യ പൊലീസിനോട് അഭ്യർത്ഥിച്ചത്.
താക്കീത് ചെയ്ത് വിട്ടാല്‍ മതിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ വേണ്ടത്ര ഗൗരവത്തോടെ മനസിലാക്കാനോ, അതിനെതിരെ കാര്യക്ഷമമായി പ്രതികരിക്കാനോ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നുവെന്ന വാദത്തെ ശരിവയ്ക്കുന്നതാണിത്.
സിന്‍ഗ്രൗളിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വീടിനകത്തും പുറത്തും സ്ത്രീകൾ സുരക്ഷിതരല്ലെന്നതിനുള്ള തെളിവുകളാണ് അടിയ്ക്കടിയുണ്ടാകുന്ന ഇത്തരം സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.