അഞ്ചു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടിക വിഭാഗങ്ങള്‍ക്ക് ഇരുപതിനായിരം തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കും. ആയിരം ഹൈടെക് ക്ലാസ് മുറികളും ഒരുക്കുമെന്നും മുഖ്യമന്ത്രി. മാഹാത്മ അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാര്‍ അയ്യന്‍കാളി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

ചില പ്രത്യേക വിഭാഗക്കാരെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്ന കാലത്ത് അയ്യന്‍കാളിയുടെ ആശയങ്ങള്‍ പ്രസക്തം. പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനം ഇടതു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഭവനപദ്ധതി നടത്തിലാക്കുമെന്നും പ്രഖ്യാപിച്ചു.

ആദിവാസി മേഖലയില്‍ പഠനസൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കും. പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനം സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മഹാത്മ അയ്യന്‍കാളി ജയന്തിദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഭഷ്യമന്ത്രി ജി ആര്‍ അനില്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവര്‍ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News