കാസർകോട് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച;  മൂന്നംഗ സംഘം പിടിയില്‍ 

കാസർകോട് ഉപ്പളയിൽ എസ് എസ് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ നിരവധി കവർച്ചാ കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായത്.

നാമക്കൽ സ്വദേശി സുബ്രഹ്മണ്യൻ, കോയമ്പത്തൂർ സ്വദേശികളായ സൈദലി, രാജൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉപ്പളയിൽ നിന്ന് രണ്ട് കിലോ വെള്ളിയും 65 ഗ്രാം സ്വർണവുമാണ് കവർച്ച ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News