മുഖ്യമന്ത്രിക്കു നേരെ വര്‍ഗീയ പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ കൊടിക്കുന്നിലിന് പൊങ്കാല

മുഖ്യമന്ത്രിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മുഖ്യമന്ത്രി മകളെ എന്താണ് പട്ടികജാതി യുവാവിന് വിവാഹം കഴിച്ച് കൊടുക്കാത്തത് എന്ന കൊടികുന്നില്‍ സുരേഷിന്റെ പരാമര്‍ശത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.പട്ടിക ജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചിരുന്നു

ഇതിനെതിരെ കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല നടക്കുകയാണ്.

വര്‍ഗീയ പരാമര്‍ശത്തിന് എതിരായി അഭിപ്രായം വന്നതോടെ കൊടികുന്നില്‍ കമന്റ് ബോക്‌സ് പൂട്ടി വെച്ചിരിക്കുകയാണ്.

കൊടിക്കുന്നിലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതികരണവുമായി രംഗത്തെത്തി. പിന്നാലെ ഡിവൈഎഫ്‌ഐ യും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കൊടിക്കുന്നിലിന്റെ വിവാദ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വിഡി സതീശനും തള്ളി. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല കൊടിക്കുന്നിലിന്റെ മാത്രം അഭിപ്രായമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

കൊടിക്കുന്നിലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിനും വലുപ്പത്തിനും ചേര്‍ന്നതാണോ? കെട്ടിച്ച് വിടേണ്ടവരാണ് സ്ത്രീകള്‍ എന്ന ധ്വനിയാണ് ആ പ്രസ്താവനയിലുള്ളത്. എന്നെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel