കാബൂള്‍ ചാവേറാക്രമണം; സൂത്രധാരനെ വധിച്ച് അമേരിക്ക

കാബൂള്‍ അക്രമണത്തിന് ശക്തമായ തിരിച്ചടി കൊടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ ചാവേര്‍ അക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് അമേരിക്ക. കിഴക്കന്‍ അഫ്ഗാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഖൊറാസന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്മാരില്‍ ഒരാളെ വധിച്ചത്. ഭീകരരുടെ ശക്തി കേന്ദ്രമായ നന്‍ഗര്‍ പ്രവിശ്യയിലാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. കാറില്‍ അനുയായിക്കൊപ്പം സഞ്ചരിക്കുമ്പോള്‍ ബോംബിട്ട് കൊല്ലുകയായിരുന്നു.

കഴിഞ്ഞ 10 വഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കാബൂള്‍ ആക്രമണം. കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക ആവര്‍ത്തിച്ചു. അതേസമയം കാബൂള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 173 ആയി.

രണ്ട് ബ്രിട്ടീഷ് പൗരന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും ഒരു ചാവേര്‍ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രമണ ഭീഷണി നേരിടുന്നു എന്ന് പെന്റഗണ്‍ ആവര്‍ത്തിച്ചു. വിമാനത്താവളത്തിന് പുറത്ത് ആയുധമേന്തിയ താലിബാന്‍ കാര്‍ സുരക്ഷ കൂട്ടിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിമാനത്താവളത്തിന്റെ സുരക്ഷ താലിബാന്‍ ഏറ്റെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

നാറ്റോ അംഗരാജ്യങ്ങളില്‍ പലരും കാബൂളില്‍ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിച്ചു. എന്നാല്‍ അനുവദിക്കപ്പെട്ട അവസാന നിമിഷം വരെ രക്ഷാദൗത്യം തുടരുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. 5000ത്തോളം ആളുകളെ അമേരിക്കയ്ക്ക് ഇനിയും ഒഴിപ്പിക്കാനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News